ഗ്രാമ വാർത്ത.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു.*

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു.

ജൂണ്‍5 ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത സഭ സംഘടിപ്പിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എം നിസ്സാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി ഉത്ഘാടനം നിര്‍വ്വഹിച്ചു.വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ രെന്യ ബിനീഷ് സ്വാഗതം പറഞ്ഞു വാര്‍ഡ് മെമ്പര്‍മാരായ ഷബീര്‍ അലി, സന്തോഷ് പണിക്കശ്ശേരി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പരിസ്ഥിതി ദിന സന്ദേശം പ്രസിഡന്റ് ചൊല്ലിക്കൊടുത്തു. തൃത്തല്ലൂര്‍ സി.എച്ച്.സി ലെ ഡോ.ലിംസണ്‍ ജോസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഹരിത കര്‍മ്മസേനകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ യോഗത്തില്‍ അസി.സെക്രട്ടറി കെ കെ ലത ഹരിതസഭ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ഹരിതകര്‍മ്മസേനാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും ചർച്ച ചെയ്ത ഹരിതസഭയില്‍ തുടര്‍ന്നുള്ള ദിവസങ്ങളിൽ ഗ്രാമ പഞ്ചായത്തില്‍ നടിപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ കർമ്മപരിപാടികള്‍ രൂപികരിച്ചു. പ്രവർത്തന റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് അംഗം ശ്രീ.രഘു ഏറ്റുവാങ്ങി.
ഗ്രൂപ്പ് ചര്‍ച്ചക്ക് ആസൂത്രണസമിതി അംഗം ജോഷി ചാളിപ്പാട്ട് , വാര്‍ഡ് അംഗങ്ങളായ ശ്രീകല ദേവാനന്ദ്, ഷൈജ ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ലിന്‍സ് ഡേവിഡ് നന്ദി പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close