ഗ്രാമ വാർത്ത.
ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറ് വയസ്സുകാരിയെ വെട്ടിക്കൊലപ്പെടുത്തി.
മാവേലിക്കരയിൽ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിൽ അച്ഛൻ അറസ്റ്റിൽ
ആലപ്പുഴ – മാവേലിക്കര പുന്നമ്മൂട്ടിൽ ആറുവയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെയാണ് അച്ഛൻ മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. മഴു കൊണ്ടാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മഹേഷിന്റെ ഭാര്യ രണ്ടുവർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ബഹളം കേട്ട് മഹേഷിന്റെ സഹോദരിയുടെ തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ്