ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ക്യാമ്പ് സംഘടിപ്പിച്ച് അതിൽ നിന്നും തെരഞ്ഞെടുത്ത 22 പേർക്ക് വേണ്ട 42 ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 3 ലക്ഷം രൂപ വിനിയോഗിച്ച് കോമോഡ് ചെയർ, സ്റ്റാറ്റിക് സൈക്കിൾ, വാക്കർ, വീൽചെയർ, സെൻസറി കിറ്റ്, ഷൂ, സ്മാർട്ട് കെയിൻ, വൈറ്റ് കെയിൻ, തെറാപ്പി എക്യുപ്മെന്റ്സ് എന്നീ ഉപകാരങ്ങളാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൾ നാസർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ കെ സൈനുദ്ദീൻ, സുമന ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ അംഗൻവാടി അധ്യാപകർ ചടങ്ങിന് നേതൃത്വം നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ സിനി കെ. എസ് ചടങ്ങിൽ നന്ദി പറഞ്ഞു.തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 – 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം നടത്തി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ക്യാമ്പ് സംഘടിപ്പിച്ച് അതിൽ നിന്നും തെരഞ്ഞെടുത്ത 22 പേർക്ക് വേണ്ട 42 ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 3 ലക്ഷം രൂപ വിനിയോഗിച്ച് കോമോഡ് ചെയർ, സ്റ്റാറ്റിക് സൈക്കിൾ, വാക്കർ, വീൽചെയർ, സെൻസറി കിറ്റ്, ഷൂ, സ്മാർട്ട് കെയിൻ, വൈറ്റ് കെയിൻ, തെറാപ്പി എക്യുപ്മെന്റ്സ് എന്നീ ഉപകാരങ്ങളാണ് വിതരണം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൾ നാസർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ കെ കെ സൈനുദ്ദീൻ, സുമന ജോഷി, ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ, ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ അംഗൻവാടി അധ്യാപകർ ചടങ്ങിന് നേതൃത്വം നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ സിനി കെ. എസ് ചടങ്ങിൽ നന്ദി പറഞ്ഞു.