തൃപ്രയാർ ടീം റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ടീം അംഗം വി.എ. ഫൈസലിന്റെ 400 ദിവസത്തെ സൈക്കിൾ യാത്ര ഞായറാഴ്ച കഴിമ്പ്രത്ത് നിന്ന് ആരംഭിക്കും
തൃപ്രയാർ: സുസ്ഥിര വികസന വിപ്ലവ പ്രചാരണവുമായി തൃപ്രയാർ ടീം റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ടീം അംഗം വി.എ. ഫൈസലിന്റെ 400 ദിവസത്തെ സൈക്കിൾ യാത്ര ഞായറാഴ്ച കഴിമ്പ്രത്ത് നിന്ന് ആരംഭിക്കും. 28 സംസ്ഥാനത്തിലൂടെ 20000 കിലോമീറ്റർ സഞ്ചരിച്ച് കഴിമ്പ്രം ബീച്ചിൽ തിരിച്ചെത്തുന്നതോടെ യാത്ര അവസാനിക്കും. ഞായറാഴ്ച രാവിലെ ഫൈസലിന്റെ ഭാര്യ മുഹ്സിന യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തൃപ്രയാർ നടന്നവാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ബൈജു ബാലകൃഷ്ണൻ , മേഘ ബാബു, മാലിക് ചമ്മിണി, വി.എ. ഫൈസൽ, മുഹ്സിന എന്നിവർ പങ്കെടുത്തു.തൃപ്രയാർ: സുസ്ഥിര വികസന വിപ്ലവ പ്രചാരണവുമായി തൃപ്രയാർ ടീം റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ടീം അംഗം വി.എ. ഫൈസലിന്റെ 400 ദിവസത്തെ സൈക്കിൾ യാത്ര ഞായറാഴ്ച കഴിമ്പ്രത്ത് നിന്ന് ആരംഭിക്കും. 28 സംസ്ഥാനത്തിലൂടെ 20000 കിലോമീറ്റർ സഞ്ചരിച്ച് കഴിമ്പ്രം ബീച്ചിൽ തിരിച്ചെത്തുന്നതോടെ യാത്ര അവസാനിക്കും. ഞായറാഴ്ച രാവിലെ ഫൈസലിന്റെ ഭാര്യ മുഹ്സിന യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. തൃപ്രയാർ നടന്നവാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ബൈജു ബാലകൃഷ്ണൻ , മേഘ ബാബു, മാലിക് ചമ്മിണി, വി.എ. ഫൈസൽ, മുഹ്സിന എന്നിവർ പങ്കെടുത്തു.