ഗ്രാമ വാർത്ത.
നാട്ടിക മണ്ഡലത്തിൽ നടക്കുന്ന . നവകേരള
നാട്ടിക മണ്ഡലത്തിൽ നടക്കുന്ന . നവകേരള
സദസ്സിന്റെ ഭാഗമായി..മരണ വീട്ടിൽ പോലിസ് അതിക്രമിച്ചു കയറി കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു…
തൃപ്രയാർ :- നാട്ടിക ബ്ലോക്ക് സെക്രട്ടറിയും
തളിക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എം മെഹബൂബിൻ്റെ പിതാവ് മരണപ്പെട്ട ചടങ്ങ് നടക്കുന്ന വീട്ടിൽ നിന്നും കൊടുങ്ങല്ലൂർ DYSP യുടെ നേതൃത്വത്തിൽ വൻ പോലിസ് സന്നാഹം കോൺഗ്രസ് നേതാക്കളെ ബലമായി അറസ്റ്റ് ചെയ്തു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി ഐ ഷൗക്കത്തലി, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി എം നൗഷാദ്, നൗഷാദ് ആറ്റുപ്പറമ്പത്ത്, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡൻ്റ് പി എം സിദ്ദിഖ്, ബ്ലോക്ക് ട്രഷറർ ഹിറോഷ് ത്രിവേണി എന്നിവരെയാണ് കൊടുങ്ങല്ലൂർ DYSP യുടെ നേതൃത്വത്തിൽ പോലിസ് ബലമായി വലിച്ചിഴച്ചു അറസ്റ്റ് ചെയ്തു ….