ആംബുലൻസ് തൃത്തല്ലൂർ ആശുപത്രിക്ക് സമീപം.സ്കൂട്ടറിൽ ഇടിച്ച് ബേക്കറി ഉടമ മരിച്ചു.
വാടാനപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റയാളെ കൊണ്ടുപോയിരുന്ന ആംബുലൻസ് തൃത്തല്ലൂർ ആശുപത്രിക്ക് സമീപം.സ്കൂട്ടറിൽ ഇടിച്ച് ബേക്കറി ഉടമ മരിച്ചു. ഗണേശമംഗലം വടക്കേ ജുമാ മസ്ജിദിന് തെക്ക് പണിക്കെട്ടി പരേതനായ കൃഷ്ണന്റെ മകൻ അർജുനൻ (64) ആണ് മരിച്ചത്. തൃത്തല്ലൂർ ആശുപത്രിക്ക് സമീപം ജയ ബേക്കറി ഷോപ്പ് ഉടമയാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. ചേറ്റുവ നാസ്കെയറിന്റെ ആംബുലൻസാണ് അൻജുനൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഏഴാം കല്ലിൽ കാർ അപകടത്തിൽ പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. പത്ത് മീറ്ററോളം ദൂരം സ്കൂട്ടർ വലിച്ചു കൊണ്ടുപോയി. അർജുനൽ ഊണ് കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. അർജുനനെ വാടാനപ്പള്ളി ആക്ട് സ് പ്രവർത്തകർ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റയാളെ ടോട്ടൽ കെയർ പ്രവർത്തകർ എത്തിയാണ് പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. അർജുനന്റെ ഭാര്യ:കോമള, മക്കൾ : അഖേഷ് , അഖില . മരുമകൻ : കൃഷ്ണകുമാർ . സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച നടക്കുംവാടാനപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റയാളെ കൊണ്ടുപോയിരുന്ന ആംബുലൻസ് തൃത്തല്ലൂർ ആശുപത്രിക്ക് സമീപം.സ്കൂട്ടറിൽ ഇടിച്ച് ബേക്കറി ഉടമ മരിച്ചു. ഗണേശമംഗലം വടക്കേ ജുമാ മസ്ജിദിന് തെക്ക് പണിക്കെട്ടി പരേതനായ കൃഷ്ണന്റെ മകൻ അർജുനൻ (64) ആണ് മരിച്ചത്. തൃത്തല്ലൂർ ആശുപത്രിക്ക് സമീപം ജയ ബേക്കറി ഷോപ്പ് ഉടമയാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം. ചേറ്റുവ നാസ്കെയറിന്റെ ആംബുലൻസാണ് അൻജുനൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ഏഴാം കല്ലിൽ കാർ അപകടത്തിൽ പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. പത്ത് മീറ്ററോളം ദൂരം സ്കൂട്ടർ വലിച്ചു കൊണ്ടുപോയി. അർജുനൽ ഊണ് കഴിക്കാൻ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. അർജുനനെ വാടാനപ്പള്ളി ആക്ട് സ് പ്രവർത്തകർ ആംബുലൻസിൽ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റയാളെ ടോട്ടൽ കെയർ പ്രവർത്തകർ എത്തിയാണ് പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. അർജുനന്റെ ഭാര്യ:കോമള, മക്കൾ : അഖേഷ് , അഖില . മരുമകൻ : കൃഷ്ണകുമാർ . സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച നടക്കും