കർക്കിടക മാസാചരണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകിയവരെ ആദരിച്ചു.
കർക്കിടക മാസാചരണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകിയവരെ ആദരിച്ചു.
കർക്കിടക മാസാചരണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകിയവരെ ആദരിച്ചു. തൃപ്രയാർ ക്ഷേത്രത്തിലെ കർക്കിടക മാസാ ചരണത്തിന് സമാപനമായി. കർക്കിടക മാസാചരണത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകിയ പോലീസ്, ഫയർ സർവീസ്, ആരോഗ്യ വിഭാഗം,മാധ്യമ പ്രവർത്തകർ, വിഷ്വൽ മീഡിയ പ്രവർത്തകർ,ആക്ടസ്, സുരക്ഷ എന്നിവരെ ആദരിച്ചു.മേൽ പറഞ്ഞവർ നൽകിയ അകമഴിഞ്ഞ സഹകരണത്തിനും, സഹായങ്ങൾക്കും ദേവസ്വം ബോർഡിന്റെയും തൃപ്രയാർ ദേവസ്വത്തിന്റെയും നന്ദി അറിയിച്ചു. ചടങ്ങിൽ ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് കമ്മിഷണർ(തൃശ്ശൂർ ഗ്രൂപ്പ്) ബിജുകുമാർ, അസിസ്റ്റന്റ് കമ്മീഷണർ (ഭണ്ഡാരം) ഷീജ,ദേവസ്വം മാനേജർ സുരേഷ്കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻ, ട്രഷറർ പ്രകാശൻ എന്നിവർ പങ്കെടുത്തു..