ഗ്രാമ വാർത്ത.

സി പി ഐ (എം) നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം 16 ന് വൈകീട്ട് 4ന് കേരളത്തിൻ്റെ. മുഖ്യമന്ത്രിയും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ നാടിന് സമർപ്പിക്കും.

നാട്ടികയുടെ വിപ്ലവ വീര്യത്തിന് കൂടുതൽ കരുത്ത് പകരുവാനും പൊതുജന സൗഹൃദ കേന്ദ്രമായും പ്രവർത്തിക്കാനൊരുങ്ങി സി പി ഐ (എം)ൻ്റെ പുതിയ നാട്ടിക ഏരിയ കമ്മിറ്റി ഓഫീസ്. സഖാവ് സി ഒ പൗലോസ് മാസ്റ്റർ മന്ദിരം എന്ന പേരിൽ നിർമ്മാണം പൂർത്തിയാക്കിയ സി പി ഐ (എം) നാട്ടിക ഏരിയ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം 16 ന് വൈകീട്ട് 4ന് കേരളത്തിൻ്റെ ബഹു. മുഖ്യമന്ത്രിയും സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ:പിണറായി വിജയൻ നാടിന് സമർപ്പിക്കും. തുടർന്ന് തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്തീൻ, എം എം വർഗ്ഗീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും. പത്ത് സ്ഥലത്ത് സെന്റ് 6000 സ്ക‌്വയർ ഫീറ്റിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. മെയിൻ ഹാൾ, വർഗ്ഗ ബഹുജന സംഘടന ഹാൾ, ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ്,ലക്ഷ്‌മി സൈഗാൾ കാരുണ്യ കേന്ദ്രം ഓഫീസ്, ഏരിയ സെക്രട്ടറിയുടെ ഓഫീസ്, ഏരിയ കമ്മിറ്റി യോഗം ചേരുവാനുള്ള ഹാൾ, മീഡിയ റൂം, രണ്ട് വിശ്രമ റൂം, മുകളിലത്തെ നിലയിൽ 200 പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിങ്ങനെയാണ് സജജമായിട്ടുള്ളത്. ഇതിനോട് ചേർന്നാണ് മൂന്ന് സെൻ്റ് സ്ഥലത്ത് കെ വി പീതാംബരൻ സ്‌മാരക ലൈബ്രറി മന്ദിരം കൂടി ഉയരുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായാണ് പഴയ ഓഫീസ് കെട്ടിടവും സ്ഥലവും വിട്ട് നൽകിയത്. തൃപ്രയാർ ബസ് സ്റ്റാൻഡിന് വടക്ക് വശത്ത് 1979 ൽ പാർട്ടി മെമ്പറായിരുന്ന വെങ്ങാലി വാസുദേവൻ സംഭാവനയായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് രണ്ട് നിലയിലായി ഉണ്ടായിരുന്ന പഴയ ഓഫീസ് സ്ഥിതി ചെയ്തിരുന്നത്. ഈ ഓഫീസ് വിട്ട് നൽകിയതിന്റെ ഭാഗമായി ലഭിച്ച തുക വിനിയോഗിച്ചാണ് തൃപ്രയാർ പോളി ജംഗ്ഷന് വടക്ക് വശം ബി എസ് എൻ എൽ ഓഫീസിന് സമീപം പുതിയ മൂന്ന് നില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പോരാട്ട ചരിത്രത്തിന്റെ മണ്ണായ തീരദേശത്തിന് മാനവീകത ഉയർത്തിപ്പിടിച്ച് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാനും നാട്ടികയെ ചുവന്ന മണ്ണായി നിലനിർത്താനും പുതിയ ഓഫീസ് പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കും. അതോടൊപ്പം ഒട്ടനവധി സഖാക്കളുടെ രക്തം വീണ് ചുവന്ന നാട്ടികയുടെ സമരവീര്യത്തിന് കരുത്ത് പകരാൻ പുതിയ കെട്ടിടം വേദിയാവുകയാണ്. 1980 ൽ ആണ് ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിച്ചത് . നാട്ടിക പാർട്ടിയുടെയും പാർട്ടി ബന്ധുക്കളുടെയും, വിവിധ തൊഴിലാളികളുടെയും സഹായവും അതോടൊപ്പം നാടകങ്ങൾ അവതരിപ്പിച്ചും . പ്രവാസികൾ ശേഖരിച്ച് അയച്ചു തന്ന തുക ഉപയോഗിച്ചുമാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. അക്കാലത്ത് പാർട്ടിക്ക് സ്വന്തമായൊരു ഓഫീസ് ഉണ്ടായത് പാർട്ടിയുടെ വളർച്ചക്ക് മുതൽ കൂട്ടാവുകയും ചെയ്‌തു. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ: സംഘാടക സമിതി കൺവീനർ എം എ ഹാരീസ് ബാബു, ചെയർമാൻ പി എം അഹമ്മദ്, ട്രഷറർ അഡ്വ.വി. കെ ജ്യോതി പ്രകാശ്, കെ ആർ സീത, ടി എസ് മധുസൂദനൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close