.വലപ്പാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് *നാട്ടിക എം.എൽ.എ . സി.സി മുകുന്ദൻ. ഉത്ഘാടനം ചെയ്തു

കേരള സർക്കാറിന്റെയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും 5 വർഷത്തെ വികസന നേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ സ്വരൂപിക്കുന്നതിനുമായി വികസന സദസ്സ് സംഘടിപ്പിച്ചു. നാട്ടിക നിയോജകമണ്ഡലം എം.എൽ.എ സി.സി മുകുന്ദൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിനിത ആഷിക്ക് അദ്ധ്യക്ഷത വഹിച്ചു. കേരള സർക്കാറിന്റെയും വലപ്പാട് ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ 5 വർഷത്തെ വിവിധ മേഖലകളിലെ വികസന നേട്ടങ്ങളാണ് വികസന സദസ്സിൽ അവതരിപ്പിച്ചത്.തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു IS 5 വർഷത്തെ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ പദ്ധതികളിൽ ഗ്രാമപഞ്ചായതുമായി സഹകരിച്ച വ്യക്തികളെയും സ്ഥാപനങ്ങളും ചടങ്ങിൽ ആദരിച്ചു.സദസ്സിന്റെ ഭാഗമായി കെ സ്മാർട്ട് ക്ലിനിക് സംഘടിപ്പിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാഡിങ് കമ്മിറ്റി ചെയർപേർസൺ മഞ്ജുള അരുണൻ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാഡിങ് കമ്മിറ്റി ചെയർപേർസൺ മല്ലിക ദേവൻ തുടങ്ങിയവർ ആശംസ അറിയിച്ചു.ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സണമാരായ തപതി ka, സുധീർ പട്ടലി, ജ്യോതി രവീന്ദ്രൻ, മെംബർമാർമാരായ EP അജയ്ഗോഷ്, BK മണിലാൽ, Kk പ്രഹർഷൻ, സിജി സുരേഷ്,അനിത കാർത്തികേയൻ,ഷിഹാബ് MA, അനിത തൃതീപ് കുമാർ, മണി ഉണ്ണികൃഷ്ണൻ, നിർവ്വഹണ ഉദ്യോഗസ്ഥർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ,ആസൂത്രണ സമിതി അംഗങ്ങൾ,ആശ പ്രവർത്തകർ,ഹരിതകർമ്മ സേന അംഗങ്ങൾ,അംഗൻവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡെന്റ് ശ്രീ ജിത്ത് വി ആർ ചടങ്ങിന് സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീ വേണുഗോപാലൻ ടി എസ് നന്ദിയും പ്രകാശിപ്പിച്ചു.



