തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴക്കന്നുകകൾ വിതരണം ചെയ്തു

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴക്കന്നുകകൾ വിതരണം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1,50000 ( ഒരു ലക്ഷത്തി അമ്പതിനായിരം ) രൂപ വിനിയോഗിച്ച് 8400 വഴക്കന്നാണ് വിതരണം ചെയ്തത്. ഒരു ഗുണഭോക്താവിന് 6 ഞാലിപ്പൂവൻ, 4 നേന്ത്ര, 4 റോബസ്റ്റ അടക്കമുള്ള 14 കന്നുകൾ വീതം 585 ഗുണഭോക്താക്കൾക്കാണ് വഴക്കന്ന് നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർമാരായ സുമന ജോഷി, വിനയ പ്രസാദ്, കെ. കെ. സൈനുദ്ധീൻ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ അഞ്ജന ടി ആർ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ശ്രീന കെ ആർ, സ്റ്റാഫ് സയന എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. കൃഷി അസിസ്റ്റന്റ് ജിഷ കെ ചടങ്ങിൽ നന്ദി പറഞ്ഞു.



