മത്സ്യ കൃഷി 2025-26 വർഷത്തെ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യ കൃഷി 2025-26 വർഷത്തെ പദ്ധതി പ്രകാരം തളിക്കുളം ഗ്രാമപഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളങ്ങളിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർ ഷാജി ആലുങ്ങൽ, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഫിഷറീസ് ഓഫീസർ സുജിത്ത്, സാഗർ മിത്ര വി ബി പ്രബിത എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.



