ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . എം.ആർ. ദിനേശൻ നിർവ്വഹിച്ചു.

നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 624000 രൂപ ചെലവഴിച്ച് നിർവ്വഹണം പൂർത്തീകരിച്ച് ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . എം.ആർ. ദിനേശൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് . രജനി ബാബു അധ്യക്ഷയായിരുന്നു. അസി. സെക്രട്ടറി . പ്രീത സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. കെ.കെ സന്തോഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി. ശ്രീദേവി മാധവൻ, വാർഡ് മെമ്പർമാരായ ശ്രീ.പി.വി. സെന്തിൽകുമാർ, ശ്രീ. സുരേഷ് ഇയ്യാനി, ശ്രീ. സി.എസ്. മണികണ്ഠൻ, ശ്രീമതി. ഐഷാബി അബ്ദുൾ ജബ്ബാർ എന്നവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. റീജ കെ.ആർ നന്ദി പറഞ്ഞു. ഹരിതകർമ്മസേനാംഗങ്ങൾ, ജൂനിയർ സൂപ്രണ്ട് ശ്രീ. ആനന്ദൻ, വി.ഇ.ഒ.എന്നിവർ പങ്കെടുത്തു.



