ഗ്രാമ വാർത്ത.

എല്ലാ മത്സ്യത്തൊഴിലാളികളും നിർബന്ധമായും എൻഎഫ് ഡി പി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ

എല്ലാ മത്സ്യത്തൊഴിലാളികളും നിർബന്ധമായും എൻഎഫ് ഡി പി രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോർജ് കുര്യൻ
മത്‍സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്കും വിവിധ ക്ഷേമ പദ്ധതികൾ നേരിട്ട് എത്തിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള പോർട്ടൽ ആണ് നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ യഥാർത്ഥ മത്സ്യത്തൊഴിലാളികളിൽ എത്തിക്കുന്നതിന് വേണ്ടിയാണ് ഈ പോർട്ടൽ രൂപീകരിച്ചിട്ടുള്ളത് എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്പദായോജന പദ്ധതി പ്രകാരം 1347 കോടി രൂപ കേരളത്തിന്‌ കേന്ദ്രം നൽകി, തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഉൾപ്പെടെയുള്ള 8 ഹാർബറുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കേരളത്തിൽ 9 കോസ്റ്റൽ വില്ലേജുകൾ നവീകരിക്കുന്നതിനും ആറ് വില്ലേജുകൾ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യ ഉള്ളതായി മാറ്റാനും തിരഞ്ഞെടുത്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കൂടെ പങ്കാളിത്തോടെ അത്തരത്തിൽ നവീകരിക്കപ്പെടുന്ന വില്ലേജുകളിൽ പ്രോസസ്സിംഗ് യൂണിറ്റുകൾ, മീനുണക്കി സൂക്ഷിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ, മത്സ്യ വിപണന കിയോസ്ക്കുകൾ എന്നിവ ആരംഭിക്കുമെന്നും ഭാവിയിൽ എല്ലാ തീരദേശ വില്ലേജുകളെയും ഈ രീതിയിൽ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യബന്ധന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ കേന്ദ്ര ക്ഷേമ പദ്ധതികളെക്കുറിച്ച് മത്സ്യത്തൊഴിലാളികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കുന്ന “ക്ഷേമ പദ്ധതികളുടെ പ്രചരണവും മത്സ്യത്തൊഴിലാളി സംഗമവും” എന്ന പരിപാടി വലപ്പാട് ബീച്ച് കുടിയമ്പുഴ ദേവസ്വം മൈതാനിയിൽ കേന്ദ്ര ഫിഷറീസ് ക്ഷീരവികസന ന്യൂനപക്ഷകാര്യ സഹമന്ത്രി ശ്രീ ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. വലപ്പാട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി ശ്രീമതി നീതു കുമാരി പ്രസാദ്, ഫിഷറീസ് ഡയറക്ടർ ശ്രീമതി ചെൽസാനി വി, ഫിഷറീസ് ജോയിന്റ് ഡയറക്ടർമാരായ ആശാ അഗസ്റ്റിൻ, ബേബി ഷീജ കോഹൂർ, ഡെപ്യൂട്ടി ഡയറക്ടർ സീമ എന്നീ ഉദ്യോഗസ്ഥരും ബിജെപി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് വാർഡ് മെമ്പർ രശ്മി ഷിജോ മത്സ്യത്തൊഴിലാളി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
തിരഞ്ഞെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ട്രാൻസ്പോണ്ടെറുകൾ, കിസാൻ ക്രെഡിറ്റ് കാർഡ്, എൻ എഫ് ഡി പി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും കേന്ദ്രമന്ത്രി നടത്തി. എൻ എഫ് ഡി പി സൗജന്യ രജിസ്ട്രേഷനും നടന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close