ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

തളിക്കുളം ഗ്രാമപഞ്ചായത്ത്കേരളോത്സവത്തിൽ മൂന്നാം തവണയും. 442 പോയിന്റോടെ തളിക്കുളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ( TASC) വിജയികളായി

തളിക്കുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2025 സമ്മാനദാനവും സ്പോർട്സ് കിറ്റ് വിതരണവും നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 9 ക്ലബ്ബുകൾ പങ്കെടുത്ത കേരളോത്സവത്തിൽ മൂന്നാം തവണയും 442 പോയിന്റോടെ തളിക്കുളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ( TASC) വിജയികളായി. 127 പോയിന്റ് നേടി ഫ്രണ്ട്സ് പള്ളിക്കുന്ന് രണ്ടാം സ്ഥാനവും (റണ്ണർ അപ്പ്‌ ), 113 പോയിന്റോടെ FC ചങ്ങായീസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. കേരളോത്സവത്തിൽ പങ്കെടുത്ത് വിജയികളായ എല്ലാവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. തുടർന്ന് തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന രജിസ്ട്രേഡ് ക്ലബ്ബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും നടത്തി. അപേക്ഷ സമർപ്പിച്ച 12 ക്ലബ്ബുകൾക്കാണ് സ്പോർട്സ് കിറ്റ് വിതരണം ചെയ്തത്. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, സ്പോർട്സ് കൗൺസിൽ അംഗം ഷക്കീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരളോത്സവത്തിന്റെ ചുമതലയുള്ള ക്ലർക്ക് ജിമ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സാന്ദ്ര, രചന, സുവർണ്ണ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തളിക്കുളം ഗ്രാമപഞ്ചായത്ത് സാക്ഷരത പ്രേരക് മിനി എം ആർ ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close