ഗ്രാമ വാർത്ത.
തളിക്കുളത്ത് യുവ അഭിഭാഷകന് നേരെ ആക്രമണം

തളിക്കുളത്ത് യുവ അഭിഭാഷകന് നേരെ ആക്രമണം.
തളിക്കുളം: ഓട്ടോതൊഴിലാളിയും മകനും ചേർന്ന് യുവ അഭിഭാഷകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. അന്തിക്കാട് സ്വദേശി അറക്ക വീട്ടിൽ അഡ്വ സാബിത്ത് (31) നെയാണ് ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ അഭിഭാഷകനെ ഏങ്ങങ്ങിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് തളിക്കുളം ബ്ലൂമിംഗ് സ്കൂളിന് സമീപത്ത് വെച്ചാണ് സംഭവം. മകളുമായി തളിക്കുളത്തെ ക്ലിനിക്കിൽ എത്തിയ അഭിഭാഷകൻ അവിടെ വഴിത്തർക്കത്തിൽ ഇടപെട്ട് സംസാരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഓട്ടോ ഡ്രൈവറായ എരണേഴത്ത് വാസനും ഇയാളുടെ മകൻ വിവേകും മാരകായുധങ്ങളും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാടാനപ്പള്ളി പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു.



