മടക്കയാത്രാ ചികിത്സാ സഹായം അജീഷ് ചികിത്സ സഹായത്തിലേക്ക്

വാടാനപ്പള്ളി : തൃത്തല്ലൂർ സെൻ്ററിലെ ഓട്ടോ റിക്ഷാ ഡ്രൈവർ ജാബിർ തൻ്റെ ഓട്ടോ റിക്ഷയിലെ ബോക്സിൽ ഇനി ആറ് മാസത്തെ മടക്കയാത്രയിലൂടെ കിട്ടുന്ന വരുമാനം
തൃശൂർ ജില്ലയിലെ മണലൂർ ഗ്രാമ പഞ്ചായത്തിലെ പതി തേഴാം വാർഡിൽ കണ്ടശ്ശാംകടവ് താനാ പ്പാടം നിവാസിയായ കുറുപ്പൻ വീട്ടിൽ ഷൺമുഖൻ മകൻ അജീഷ് കെ എസ് ചികിൽസ സഹായ നിധിയിലേക്ക് വേണ്ടി
ഓടുന്നു വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയുടെ
ചികിത്സക്ക് വേണ്ടി ഭീമമായ തുകആവശ്യമാണ് ഇതിലേക്കാണ് ജാബിർ
മടക്കയാത്ര സഹായം നൽകാൻ തീരുമാനിച്ചത്
തൃത്തല്ലൂർ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വാടാനപ്പള്ളി ലയൺസ് ക്ലബ്ബ് സീനിയർ പ്രസിഡന്റ് ദേവരാജ് ഉദ്ഘാടനം നടത്തി പ്രസിഡന്റ് സെൻകുമാർ അദ്ധ്യക്ഷത വഹിച്ചു
സെക്രട്ടറി റിനീഷ് സ്വാഗതവും, അംഗങ്ങളായ അനന്തന ആശാൻ ബിജിത്ത് റെക്സിൻ വേൾഡ് ഓട്ടോ ഡ്രൈവർമാരായ
നൗഷാദ് ആർ എം സലാഹു അഭിലാഷ് സച്ചു എന്നിവർ സംസാരിച്ചു



