തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി.നിർമിച്ച എം സി എഫ്. സ്റ്റോറേജ് ഏരിയ പുതിയ കെട്ടിടം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി
നിർമിച്ച എം സിഎഫ് സ്റ്റോറേജ് ഏരിയ പുതിയ കെട്ടിടം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 1500 സ്ക്വയർ ഫീറ്റ് അളവിലുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റീ സെന്റർ ആണ് പ്രവർത്തനം ആരംഭിച്ചത്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ഉൾപ്പെടെ 22 ലക്ഷം രൂപയാണ് അടങ്കൽ തുക. മാലിന്യ ശേഖരണ സംസ്കരണ രംഗത്ത് അനായാസകരമായ സേവനം ഉറപ്പ് വരുത്തുന്നതിനു വേണ്ട പശ്ചാത്തല സൗകര്യങ്ങളാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത്. നിലവിൽ 2200 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് പ്രവർത്തിച്ചുവരുന്നു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ ഷിജി.സി. കെ, അസിസ്റ്റന്റ് എൻജിനീയർ ജോൺസി. ടി.ജെ, ഹെൽത്ത് ഇൻസ്പെക്ടർ സിനി, IRTC കോഡിനേറ്റർ സുജിത്ത്, ഹരിത കർമ്മ സേന പ്രസിഡണ്ട് സീന സുരേഷ്, സെക്രട്ടറി ഷൈബി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സജിത ചടങ്ങിൽ നന്ദി പറഞ്ഞു.



