കാർഷികംഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

കലോത്സവ കലവറയ്ക്ക് കൈത്താങ്ങ്മത്തങ്ങ മാഹാത്മ്യത്തിൻ്റെ പ്രചരണവും.ജി ഡി എം എൽ പി.സ്കൂൾ കുട്ടികളുടെ മത്തങ്ങ സമർപ്പണം ശ്രദ്ധേയമായി.

കലോത്സവ കലവറയ്ക്ക്
കൈത്താങ്ങായും രോഗ പ്രതിരോധ രംഗത്ത് മത്തങ്ങയുടെ പ്രാധാന്യം പരിചയപ്പെടുത്തിയും
കുരുന്നുകൾ 101 മത്തങ്ങകൾ ഉപജില്ലാ കലോത്സവ കലവറയിലേക്ക് നല്കി.

വലപ്പാട് ജി ഡി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് വീട്ടിലും സ്കൂളിലും അടുക്കളത്തോട്ടത്തിലേതടക്കം ഇരുനൂറ്റമ്പത് കിലോയിലധികം തൂക്കം വരുന്ന നൂറ്റൊന്ന് വിളഞ്ഞ മത്തങ്ങകൾ കലോത്സവസദ്യയിലേക്ക് നല്കിയത്.

ആരോഗ്യസംരക്ഷണരംഗത്തും രോഗപ്രതിരോധ രംഗത്തും മത്തങ്ങയുടെ പ്രാധാന്യം ജനകീയമാക്കുന്നതിൻ്റെ ഭാഗമായിട്ടു കൂടിയാണ് സ്കൂൾ മത്തങ്ങ ശേഖരിച്ച് കലോത്സവ കലവറയിലേക്ക് നല്കിയത്.

നവംബർ 3 4 5 6 തിയ്യതികളിൽ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന കലോത്സവത്തിൽ എല്ലാ ദിവസവും ഉച്ചഭക്ഷണം സദ്യയായി തന്നെ നല്കുന്നുണ്ട്.

വിദ്യാർത്ഥികളിൽ നിന്നും ഭക്ഷ്യ വിഭങ്ങൾ ഏറ്റുവാങ്ങി മുൻ ജില്ലാ പഞ്ചായത്ത് അംഗവും കലോത്സവം ഭക്ഷണ കമ്മറ്റി ഉപാദ്ധ്യക്ഷനുമായ സി എം നൗഷാദ് ഉദ്ഘാടനം ചെയ്തു.

പ്രധാന അദ്ധ്യാപകൻ സി. കെ ബിജോയ് അദ്ധ്യക്ഷത വഹിച്ചു.
മുൻ പ്രധാന അദ്ധ്യാപകൻ സി കെ കുട്ടൻ മാസ്റ്റർ , പി ടി എ പ്രസിഡണ്ട് ഷാനുജനെദീഷ്, സ്കൂൾ വികസന സമിതി വർക്കിങ്ങ് ചെയർമാൻ ആർ ആർ സുബ്രഹ്മണ്യൻ.
എ സി ലിജി സി.ബി. സുബിത, ഷാനി അസീസ് എന്നിവർ സംസാരിച്ചു

.. .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close