ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

കലോത്സവം കമനീയമാക്കാൻ.ഹരിതോപഹാരമൊരുക്കി കുരുന്നുകൾ.

കലോത്സവം കമനീയമാക്കാൻ
ഹരിതോപഹാരമൊരുക്കി കുരുന്നുകൾ

നവംബർ 3 മുതൽ 6 വരെ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർ സെക്കൻ്റെ റി സ്കൂളിൽ നടക്കുന്നവലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവത്തില ഉദഘാടന സമാപന ചടങ്ങുകളിലേക്ക് വലപ്പാട് ജി ഡി എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് കൗതുകമുണർത്തുന്ന ഹരിതോപഹാരങ്ങൾ ഒരുക്കിയത്.
ഗോത്ര ചിത്രകലയായ വാർലി ചിത്രങ്ങൾ വരഞ്ഞ കളിമൺ പാത്രങ്ങളിൽ ഭാഗ്യമുളകൾ വളർത്തിയാണ് വിദ്യാർത്ഥികൾ വേറിട്ട ഹരിതോപഹാരം ഒരുക്കിയത്.
അമ്പതോളം മൺപാത്രങ്ങളിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ചിത്രങ്ങൾ വരഞ്ഞത്.

വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സ്വീകരണ കമ്മറ്റി കോർഡിനേറ്റർ സി ബി സിജ ഹരിതോപഹാരങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ പ്രധാന അദ്ധ്യാപകൻ സി കെ ബിജോയ് , അദ്ധ്യക്ഷത വഹിച്ചു. സജിരംഗനാഥ് , എം എ ശ്രീദേവി , ഷാനി അസീസ്, എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close