ചേനം ക്ഷീര സംഘം പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു.

ചേനം ക്ഷീര സംഘം പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു.
ചേനം ഗ്രാമത്തിൽ പശു വളർത്തുന്ന ക്ഷീര കർഷകരുടെ ഒരു ലിറ്റർ പാലിന് 50 പൈസയ്ക്ക് അളന്ന് എടുക്കാനും 1965 ൽ രൂപീകരിച്ച R 277- നമ്പർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൻറെ ഓഹരിക്കാരിൽ നിന്ന് പാൽ അളക്കുന്ന ലാഭവിഹിതം ഉപയോഗിച്ച് സ്വന്തമായി സ്ഥലവും കെട്ടിടവും പണികഴിപ്പിച്ചതായിരുന്നു. കാലപ്പഴക്കം മൂലം കാലിത്തീറ്റ ഇടുന്ന ഗോഡൗൺ ചോർച്ച വരികയും തീറ്റ പൂക്കുവാനും നശിക്കുവാനും ഇടയാവുകയും ഓഫീസ് പ്രവർത്തനം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ സി സി മുകുന്ദൻ എം എൽ എ യുടെ 2024-25 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച ക്ഷീരസംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ രണ്ടിന് മൂന്നുമണിക്ക് സംഘം പ്രസിഡൻറ് അമ്പിളി പ്രദീപിന്റെ അധ്യക്ഷതയിൽ നാട്ടിക എം എൽ എ ശ്രീ. സി സി മുകുന്ദൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിന് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ രാധാകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി മിനി വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ, വാർഡ് മെമ്പർ സുബിത സുഭാഷ് തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുത്തു സംസാരിച്ചു. ക്ഷീര സംഘം മുൻ പ്രസിഡന്റുമാരായ വി കെ ചേക്കുമോൻ,പി പി മനോജ്, സി എം ഷക്കീർ, ടി എം അജേഷ്, ചേർപ്പ് ബ്ലോക്ക് ക്ഷീര വികസന ഓഫീസർ സെറിൻ പി ജോർജ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഈ ചടങ്ങിൽ സി എം ഷെമീർ സ്വാഗതവും വിനീത വിനോദ് നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു. സമയബന്ധിതമായി കെട്ടിടം പണിപൂർത്തീകരിച്ച കോൺട്രാക്ടർ അഗസ്റ്റി അമ്മാടം എന്നവരെ എം എൽ എ പൊന്നാട നൽകി ആദരിക്കുകയും പരിപാടികൾക്ക് ശേഷം വൈകിട്ട് 7 മണി മുതൽ കർഷക കൂട്ടായ്മയോട് കൂടി ഗാനസന്ധ്യ അരങ്ങേറുകയും ചെയ്തു.



