നാലുനാൾ നീളുന്ന കലാമാമാങ്കത്തിന് എങ്ങണ്ടിയൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു

നാലുനാൾ നീളുന്ന കലാമാമാങ്കത്തിന് എങ്ങണ്ടിയൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരി തെളിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വലപ്പാട് ഉപജില്ല കേരള സ്കൂൾ കലോത്സവം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങളിൽ പരാതികൾ കുറയണം കലാപ്രതിഭകൾ ഉയരണം എന്നും എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ചേറ്റുവ മുതൽ പെരിഞ്ഞനം വരെയുള്ള വിദ്യാലയങ്ങളിൽ നിന്നായി ഏഴായിരത്തിലധികം പ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത് . 15 വേദികളിലായി നടത്തുന്ന മത്സരങ്ങൾ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ഉദ്ഘാടന ചടങ്ങിൽ കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കലോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എം. അഹമ്മദ്, വലപ്പാട് AEO ശ്രീമതി അമ്പിളി കെ. വി. , സ്കൂൾ മാനേജർ ഫാദർ സജു വടക്കേതല, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് നിമിഷ അജീഷ്, എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. കെ. സുദർശൻ, എങ്ങണ്ടിയൂർ പഞ്ചായത്ത് ചെയർപേഴ്സൺ സുശീല സോമൻ, മെമ്പർ ഉഷ വി പുരുഷോത്തമൻ, ടി. വി. ചിത്രകുമാർ, ഷാജി ജോർജ്, ശ്രീജ മൗസ്മി, പി.ടി.എ. പ്രസിഡൻറ് രാധാകൃഷ്ണൻ പുളിഞ്ചോട്, സൗമ്യ രമേശ്, ഈ രണദേവ്, റിസപ്ഷൻ കമ്മിറ്റി കൺവീനർ സി. കെ. ബി ജോയ് , ജനറൽ കൺവീനർ ബസ്സി സി. സി എന്നിവർ സംസാരിച്ചു. എൽ പി സ്കൂളിലെ വിദ്യാർഥികളുടെ സ്വാഗത നൃത്താവിഷ്കാരത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. നവംബർ അഞ്ചിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കൈപ്പമംഗലം എംഎൽഎ E.T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് അധ്യക്ഷത വഹിക്കും.



