ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ആം വാർഡിൽ 121 ആം നമ്പർ അങ്കണ വാടി പരിസരം സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2025 – 26 ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ആം വാർഡിൽ 121 ആം നമ്പർ അങ്കണ വാടി പരിസരം സ്ഥാപിച്ച വാട്ടർ കിയോസ്ക് ഉദ്ഘാടനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി 12ആം വാർഡിൽ 3 വാട്ടർ കിയോസ്ക്കുകൾ ആണ് ഇത് വരെ സ്ഥാപിച്ചിട്ടുള്ളത്. 5 ലക്ഷം രൂപയാണ് പദ്ധതി വിഹിതം. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ മനോഹരൻ, വാർഡ് മെമ്പർ കെ കെ സൈനുദ്ദീൻ, കിയോസ്ക്ക് സ്ഥാപിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയ രേഷ്മ ഷൈജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ അനിൽ, സലിം, അജീന, രമ്യ, വാസു എന്നിവരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. വാർഡ് വികസന സമിതി അംഗം ഗിനേഷ് ചടങ്ങിൽ നന്ദി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close