തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം തൃശ്ശൂർ കോർപ്പറേഷൻ നഗരസഞ്ചയ പദ്ധതിയിൽ നിർമ്മിച്ച മിനി എംസിഎഫ് സ്റ്റോറേജ് ഏരിയ ഉദ്ഘാടനം നടത്തി

തളിക്കുളം ഗ്രാമപഞ്ചായത്ത് 2024 – 25 ജനകീയാസൂത്രണ പദ്ധതി പ്രകാരം തൃശ്ശൂർ കോർപ്പറേഷൻ നഗരസഞ്ചയ പദ്ധതിയിൽ നിർമ്മിച്ച മിനി എംസിഎഫ് സ്റ്റോറേജ് ഏരിയ ഉദ്ഘാടനം നടത്തി. നാട്ടിക നിയോജകമണ്ഡലം എം എൽ എ ശ്രീ. സി സി മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ കോർപ്പറേഷന്റെ നഗരസഞ്ചയ പദ്ധതി പ്രകാരം ലഭിച്ച 45 ലക്ഷം രൂപ വിനിയോഗിച്ച് 1500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള എം സി എഫ് ആണ് നിർമിച്ചിട്ടുള്ളത്. തളിക്കുളം ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്കരണ മേഖലയിൽ ഹരിതകർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് സംഭരിച്ച് വെക്കുന്നതിന് വേണ്ടിയുള്ള 3 മത്തെ കെട്ടിടമാണ് പണി പൂർത്തീകരിച്ചത്. നിലവിൽ പ്ലാസ്റ്റിക് ശേഖരിച്ചു വെക്കുന്നതിന് മാത്രമായി 5000 സ്ക്വയർഫീറ്റ് വലുപ്പമുള്ള കെട്ടിട സൗകര്യമുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും എംസിഎഫിൽ ഒരുക്കിയിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, തളിക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജോൺസി ടി.ജെ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനി, IRTC കോഡിനേറ്റർ സുജിത്ത്, ഹരിത കർമ്മ സേന പ്രസിഡണ്ട് സീന സുരേഷ്, സെക്രട്ടറി ഷൈബി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഹരിതമ സേന അംഗങ്ങൾ, ഹരിതകർമ്മ സേന ഡ്രൈവർ ഷഫീഖ്, ഹരിതകർമ്മ സേന അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.



