ഗ്രാമ വാർത്ത.ചരിത്രം

സാമൂഹിക രാഷ്ട്രീയ രംഗത്ത് ആർ.ശങ്കറിൻ്റെ നവോത്ഥാന ആശയങ്ങളുടെ സ്മരണ വരും തലമുറയ്ക്കു പ്രചോദനം.പ്രൊഫ. ഡോ. പി.കെ.സാബു

സാമൂഹിക രാഷ്ട്രീയ രംഗത്ത് ആർ.ശങ്കറിൻ്റെ നവോത്ഥാന ആശയങ്ങളുടെ സ്മരണ വരും തലമുറയ്ക്കു പ്രചോദനം:
തൃപ്രയാർ: നാട്ടിക എസ്.എൻ.കോളേജിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 7 ന് ആർ.ശങ്കർ അനുസ്മരണ ദിനം സംഘടിപ്പിച്ചു. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംങിലെ റിട്ടി.പ്രൊഫ. ഡോ. പി.കെ.സാബു സാമൂഹിക രാഷ്ട്രീയ രംഗത്ത് ആർ.ശങ്കർ നടത്തിയ നവോത്ഥാന ആശയങ്ങളുടെ സ്മരണ വരും തലമുറയ്ക്കു പ്രചോദനം ആണെന്നും അവയൊക്കെ ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു.സുഘടിതമായ സമൂഹത്തിന് ആവശ്യം വിദ്യാഭ്യാസം ആണെന്ന് തിരിച്ചറിഞ്ഞ ഗുരുവിൻ്റെ ദർശനങ്ങളുടെ വെളിച്ചമാണ് ആർ.ശങ്കറിനും മാർഗ്ഗദർശമായത്, അതിൻ്റെ മികച്ച ഉദാഹരണമാണ് നാട്ടിക എസ്.എൻ. കോളജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സ്റ്റഡി സെൻ്റർ, ആർ.ഡി.സി., ശ്രീനാരായണ ഗുരു എംപ്ലോയ്സ് കൗൺസിൽ, പി.റ്റി.എ., സ്റ്റാഫ് അസോസിയേഷൻ, അലൂമിനി അസോസിയേഷൻ എന്നിവയോട് ചേർന്നാണ് ആർ.ശങ്കർ അനുസ്മരണവും കലാലയ സ്ഥാപകദിനാചരണവും നടത്തിയത്. കോളേജ് പ്രിൻസിപ്പാൾ സി ടി അനിത അദ്ധ്യക്ഷയായിരുന്നു. ആർ ഡി സി പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, ആർ ഡി സി കൺവീനൻ പി കെ പ്രസന്നൻ പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ സജീവ് കെ.വി, അലൂമിനി സെക്രട്ടറി വി ആർ പ്രഭ, എന്നിവർ അസ്മരണ പ്രഭാഷണo നടത്തി.അസിസ്റ്റൻറ് പ്രൊഫസർ ഡോ.ശ്രീല കൃഷ്ണൻ സ്വാഗതവും,,അസിസ്റ്റൻറ് പ്രൊഫസർ ഡോ.ആര്യ വിശ്വനാഥ്, കൃതജ്ഞതയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close