നാട്ടികയിൽ യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നാട്ടികയിൽ യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തൃപ്രയാർ -തദ്ദേശ സ്വയം സഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാട്ടിക ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലേക്ക് മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.വാർഡ് 1.രമ്യ അനിൽ കുമാർ 2,ഗിരിജ മണികണ്ഠൻ ഉണ്ണിയാരം പുരക്കൽ 3,കെ എ ഷൗക്കത്തലി .4,പി എം സിദ്ദിഖ് .5, സുബില പ്രസാദ് ,6.പി സി മണികണ്ഠൻ .7,സി എസ് മണികണ്ഠൻ ,8, നിഷ ഉണ്ണികൃഷ്ണൻ ,9.ബിന്ദു പ്രദീപ് ,10.എ വി ബാബു .11, പി വിനു .12,സിന്ധു സിദ്ധപ്രസാദ് .13,ശ്രീവിദ്യ ചെമ്പിപറമ്പിൽ ,14.സീന ഉണ്ണി ,15 .ചക്രപാണി പുളിക്കൽ എന്നിവരെയാണ് പ്രഖ്യാപിച്ചു ,സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിൽ നടക്കുന്ന പഞ്ചായത്തിൽ നടക്കുന്ന അഴിമതി ഭരണത്തിനെതിരെ ശക്തമായ ജനവികാരം നാട്ടികയിൽ നിലനിക്കുന്നുണ്ടെന്നും ഉജ്വലമായ വിജയം യു ഡി എഫ് കൈവരിക്കുമെന്നും സ്ഥാനാർഥി പ്രഖ്യാപന യോഗത്തിൽ നേതാക്കൾ പറഞ്ഞു ,ഡിസിസി സെക്രട്ടറി അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് അധ്യക്ഷത വഹിച്ചു , ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ സ്ഥാനാർഥി അനിൽ പുളിക്കൽ ,ജില്ലാ പഞ്ചായത്ത് തളികുളം ഡിവിഷൻ സ്ഥാനാർഥി അഡ്വ എ ട്ടി നേന,വി ആർ വിജയൻ ,ശിവൻ കണ്ണോളി ,കെ എ കബീർ ,എ എൻ സിദ്ധപ്രസാദ് ,വി ഡി സന്ദീപ് ,സി ജി അജിത് കുമാർ ,ടി വി ഷൈൻ ,പി എച് മുഹമ്മദ് ,ഷോല മഹേഷ് ,എന്നിവർ സംസാരിച്ചു



