ഗ്രാമ വാർത്ത.വിദ്യാഭ്യാസം

സ്വാന്തനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമൊത്ത് കേക്ക് മുറിച്ചും മധുരം വിളമ്പിയും എം എ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചു

സ്വാന്തനം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമൊത്ത് കേക്ക് മുറിച്ചും മധുരം വിളമ്പിയും എം എ യൂസഫലിയുടെ പിറന്നാൾ ആഘോഷിച്ചു

ലോക രാജ്യങ്ങളിൽ വ്യാപാര രംഗത്തും സാമൂഹിക ജീവകാരുണ്യ രംഗത്തും തന്റെതായ കൈയൊപ്പ് ചാർത്തിയ ലോക മലയാളികളുടെ അഭിമാനം ലുലു ഗ്രുപ്പ് ചെയർമാൻ പത്മശ്രീ ഡോ. എം എ യൂസഫലിയുടെ എഴുപതാം പിറന്നാൾ അന്തിക്കാട് സ്വാന്തനം സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമൊത്തും രക്ഷിതാക്കളുമായും കേക്ക് മുറിച്ചും മധുരം വിളമ്പിയും പിറന്നാൾ സദ്യയും നൽകി ആഘോഷിച്ചു.തന്റെ മാതാപിതാക്കളുടെ ജീവിത പാത പിന്തുടർന്ന് ജീവകാരുണ്യപ്രവർത്തന മേഖലയിൽ സ്നേഹത്തിന്റെയും കരുണയുടെയും കാരുണ്യത്തിന്റെയും ഒപ്പം കരുതലിന്റെയും കയ്യൊപ്പ് ചാർത്തിയ എം എ യുസഫലി തന്റെ വരുമാനത്തിൽ നിന്ന് സഹജീവികളെ സഹായിക്കാൻ കാണിക്കുന്ന നല്ല മനസ്സിന് ഉടമയും മനുഷ്യ സ്നേഹിയുമാണ് എം എ യൂസഫലി എന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. മുൻ എംപി ടി എൻ പ്രതാപൻ കേക്ക് മുറിച്ച് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. യൂസഫലിയുടെ പിറന്നാൾ സമ്മാനമായി സ്വാന്തനം സ്പെഷ്യൽ സ്കൂളിന് 100 കസേരകളും, എൽ ഇ ഡി ടിവിയും ,ഫിസിയോ തെറാപ്പിക്ക് കുട്ടികൾക്ക് ആവിശ്യമായ ഉപകരണങ്ങളും നൽകി.പി എം സിദ്ദിഖ് ,അഡ്വ നൗഷാദ് ആറ്റുപറമ്പത്ത് ,വി ആർ വിജയൻ ,സി എം നൗഷാദ് ,മധു അന്തിക്കാട്ട് ,എ എൻ സിദ്ധപ്രസാദ് ,സ്വാന്തനം സ്പെഷ്യൽ സ്കൂൾ ട്രസ്റ്റ് മാനേജർ എം പി ഷാജി, ട്രഷറർ സുധാകരൻ ഇ ജി, പ്രധാന അധ്യാപിക റിജി മാസ്റ്റർ, ടീച്ചർ സുബി പ്രേംലാൽ ,പിസിയോ തെറാപ്പിസ്റ്റ് ഹിൽജിത്ത് എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close