തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശകസമിതി തെരെഞ്ഞെടുപ്പ് പൊതുയോഗം 18/11/25 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന്

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശകസമിതി തെരെഞ്ഞെടുപ്പ് പൊതുയോഗം 18/11/25 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് ക്ഷേത്രം ഊട്ടുപുരയിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് തൃശ്ശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണറുടെ അധ്യക്ഷതയിൽ നടക്കുന്നതാണ്. പൊതു യോഗത്തിനെത്തുന്ന അപേക്ഷ നൽകിയവരുടെ രജിസ്ട്രേഷൻ നടപടികൾ 12.30 pm ന് ആരംഭിക്കും. ബഹു. കേരള ഹൈക്കോടതി അംഗീകരിച്ച പുതുക്കിയ ബൈലോ പ്രകാരമാണ് തെരെഞ്ഞെടുപ്പ് നടക്കുക. സമവായത്തിലൂടെ 19 അംഗ കമ്മറ്റി തെരെഞ്ഞെടുക്കാൻ പൊതുയോഗത്തിൽ സാധിക്കാത്തപക്ഷം ഉപദേശകസമിതിയിലേക്ക് നിർദേശിക്കപെട്ടവരിൽ നിന്നും 19 അംഗ ഉപദേശക സമിതിയെ നറുക്കെടുപ്പിലൂടെയാണ് തെരെഞ്ഞെടുക്കുക. തെരെഞ്ഞെടുപ്പ് പൊതുയോഗത്തിനെത്തുന്നവർ ആധാർ / അംഗത്വത്തിന് അപേക്ഷിച്ചപ്പോൾ കോപ്പി നൽകിയ ഒറിജിനൽ ഐഡന്റിറ്റി കാർഡ് കൊണ്ടുവരേണ്ടതാണ്.
2.30 pm ന് ശേഷം വരുന്നവരെ പൊതുയോഗത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല.



