ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11 വ്യാഴം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



