അമ്മയുടെ വിയോഗത്തിലും ഇലക്ഷന്റെ പോരാട്ടത്തിനായി നാമനിർദേശ പത്രിക സമർപ്പിച്ചു.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് യു ഡി എഫ് സ്ഥാനാർത്ഥി രേണുക റിജുവിന്റെ മാതാവ് തിങ്കളാഴ്ച്ച മരണപ്പെട്ടു. ചൊവാഴ്ച്ച മൃതസംസ്ക്കാരകർമ്മം കഴിഞ്ഞ് ബുധനാഴ്ച്ച നാമനിർദേശ പത്രിക സമർപ്പിച്ചത്. ഏറെ ഏറെ നാളായി കിടപ്പിലായിരുന്നു മാതാവ് ദേവയാനി ചടങ്ങുകൾക്ക് ശേഷമാണ് വാർഡിലെ വോട്ടർമാരെ കാണാൻ സാധിക്കുകയള്ളൂ എന്ന വിഷമവും, അമ്മയുടെ വിയോഗത്തിലുള്ള ദുഃഖവും ഉള്ളിലൊതുക്കുകയാണ് രേണുക. തന്റെ വോട്ടർമാർ തന്റെ സ്ഥിതി മനസിലാക്കി എന്നോട് സഹകരിക്കുമെന്ന വിശ്വാസത്തിലാണ് സ്ഥാനാർത്ഥി. മണ്ഡലം പ്രസിഡന്റ് എം.കെ. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. അയ്യൂബ്ബ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ഷൈജു സായ്റാം, കിഴക്കുംമുറി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ആന്റോ തൊറയൻ, അഡ്വ. സുനിൽ ലാലൂർ എന്നിവരുടെ നേതൃത്വത്തിലാണ് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്



