ഗ്രാമ വാർത്ത.തെരഞ്ഞെടുപ്പ് .വാർത്തകൾ
ജുബുമോൻ വാടാനപ്പള്ളി സി പി ഐ .വിട്ടു.

വാടാനപ്പള്ളി: സി പി ഐ വാടാനപ്പള്ളി ലോക്കൽ ലോക്കൽ കമ്മിറ്റി അംഗവും സെൻട്രൽ ബ്രാഞ്ച് സെക്രട്ടറിയുമായ ജുബു മോൻ വാടാനപ്പള്ളി പാർട്ടി വിട്ടു.
യു ഡി എഫ് നേതൃത്വത്തിലുള്ള മതേതര ചേരിക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് ജുബുമോൻ പറഞ്ഞു.
വാർഡ് വിഭജനത്തിനു പിന്നാലെ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടരുന്ന എൽഡിഎഫ് – ബിജെപി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് രാജി.
ബിജെപി യുടെ പിൻബലത്തിൽ സി പി ഐ യെ ഇല്ലാതാക്കാൻ നടത്തുന്ന സി പി എം നീക്കത്തിന് മൂക സാക്ഷിയാകാനേ നിലവിലെ സി പി ഐ നേതൃത്വത്തിന് കഴിയുന്നുള്ളൂ.
മതേതര വിശ്വാസികളായ ജനങ്ങൾ സി ജെ പി സഖ്യത്തെ ഒരുമിച്ചു നിന്ന് പ്രതിരോധിക്കണമെന്നും ജുബുമോൻ പറഞ്ഞു.



