സമ്പാദ്യ കുടുക്കയിലെ കരുതൽ ധനം അദ്ധ്യാപികയുടെ തിരഞ്ഞെടുപ്പിനായി നല്കി വിദ്യാർത്ഥികളും, സഹഅദ്ധ്യാപകരും.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വലപ്പാട് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന UDF സ്ഥാനാർത്ഥി ഷാമില സലിമിനാണ് തൻ്റെ റ്റ്യൂഷ്യൻ വിദ്യാർത്ഥികൾ സമ്പാദ്യ കുടുക്കയിലെ ധനം തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനായി നല്കിയത്.
രണ്ട് പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അദ്ധ്യാപിക കൂടിയാണ് ഷാമില ‘
പ്രിയ വിദ്യാർത്ഥികളായ മുഹമ്മദ് നിഹാൽ, നൈസ,നിസാൽ തുടങ്ങിയവരുടെ സമ്പാദ്യമാണ് ടീച്ചർക്ക് നൽകിയത്.
ക്ലാസിലെ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഷാമില സലീമിന്റെ സഹ അധ്യാപകരും ഒത്തുചേർന്ന് പണം കൈമാറുകയായിരുന്നു.
കുട്ടികളും സഹപ്രവർത്തകരും ഷാമില സലീമിന് വിജയാശംസകൾ നേരുകയും ചെയ്തു..
പൊതു പ്രവർത്തകനും, ജീവകാരുണ്യ പ്രവർത്തകനുമായ എം.എ സലിമിൻ്റെ ഭാര്യയാണ് ഷാമില സലിം, മക്കൾ മുഹമ്മദ് സിയാസ്, മുഹമ്മദ് നിയാസ് ഉന്നത വിദ്യാഭ്യാസത്തിന് പഠിക്കുന്നു.



