ഗ്രാമ വാർത്ത.
തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് വെട്ടേറ്റ സംഭവം; ആക്രമിച്ചത് മൂന്നംഗസംഘം.

വെളപ്പായയിൽ തിയേറ്റർ നടത്തിപ്പുകാരനും, ഡ്രൈവർക്കും വെട്ടേറ്റ സംഭവം: ആക്രമണത്തിന് പിന്നിൽ കൊട്ടേഷനെന്ന് സൂചന; ഇരുവരെയും വെട്ടിയത് മൂന്നംഗസംഘം. വെളപ്പായ സ്വദേശി സുനിലിനും ഡ്രൈവർ അജീഷിനുമാണ് ഇന്നലെ രാത്രി വെട്ടേറ്റത്. കാറിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. ആക്രമണശേഷം സംഘം ഓടിരക്ഷപ്പെട്ടു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
പരിക്കേറ്റ സുനിൽ 10 വർഷമായി രാഗം തിയേറ്റർ വാടകക്കെടുത്ത് നടത്തുകയാണ്.
.



