ഉത്സവംഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ നടത്തിവരാറുള്ള അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിൽ നടത്തിവരാറുള്ള അംഗുലിയാങ്കം കൂത്ത് പുറപ്പാട് ആരംഭിച്ചു. 12 _)o ദിവസം രാത്രി രക്ഷോ വധം ചടങ്ങോട്‌ കൂടി കൂത്ത് സമാപിക്കും. മുഖമണ്ഡപത്തിൽ ദേവന് അഭിമുഖമായി രാമായണത്തിലെ സുന്ദരകാണ്ഡം കഥയാണ് 12 ദിവസം കൊണ്ട് ആടുന്നത്. സുന്ദരകാണ്ഡം കൂത്ത് ആടുന്നത് അമ്മന്നൂർ കുടുംബത്തിലെ രജനീഷ് ചാക്യാരാണ്. അദ്ദേഹത്തിന്റ കൂടെ മിഴാവ് വായിക്കുന്നത് കലാമണ്ഡലം ഉണ്ണികൃഷ്ണൻ നമ്പ്യാരും, കുഴിത്താളവും ശ്ലോകവും ചൊല്ലുന്നത് എടാട്ട് രാധാമണി നങ്ങ്യാരമ്മയാണ്. ഉപവാദ്യങ്ങളായി ഇടക്കയും, കുറുങ്കുഴലും വായിക്കുന്നുണ്ട്. സഹായികളായി. ഷാരടിയും, നമ്പീശനും ഉണ്ടാകാറുണ്ട്.
പാരമ്പര്യമായി കൂത്ത് അടിയന്തിരം നടത്തുന്ന നമ്പ്യാർക്കും, നങ്ങ്യാർക്കും പുല വന്നതിനാലാണ് വൃശ്ചികം 6 ലേക്ക് കൂത്ത് പുറപ്പാട് മാറ്റേണ്ടി വന്നത്. സാധാരണയായി വൃശ്ചികം ഒന്നാം തിയ്യതിയാണ് തുടങ്ങാറുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close