ഗ്രാമ വാർത്ത.

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ  ഈശോയുടെ രാജത്വതിരുനാൾ ആഘോഷിച്ചു

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ  ഈശോയുടെ രാജത്വതിരുനാൾ ആഘോഷിച്ചു

2025 നവംബർ 23 ഞായറാഴ്ച്ച രാവിലെ 8:30ന്റെ വിശുദ്ധ കുർബാനക്കുശേഷം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ ഈശോയുടെ രാജത്വതിരുനാളിനോടാനുബന്ധിച്ച് വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ റാലി നടത്തി.

റാലി സമാപനത്തിൽ കണ്ടശ്ശാംകടവ് ഫൊറോന വികാരിയും, തൃശ്ശൂർ അതിരൂപത വിശ്വാസപരിശീലന മുൻ ഡയറക്ടറുമായ വെരി. റവ. ഫാ. റാഫേൽ അക്കാമറ്റത്തിൽ തിരുനാൾ സന്ദേശം നൽകി.

ക്രിസ്തുരാജന്റെ ഫാൻസി ഡ്രസ്സ് മത്സരവും ഇതോടൊപ്പം അരങ്ങേറി.

പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ, അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ മാത്യു ഇരിമ്പൻ, സുനിൽ കുറ്റിക്കാടൻ, ജെയിംസ് തട്ടിൽ, ആന്റോ ചാലിശ്ശേരി, വിശ്വാസ പരിശീലന പ്രിൻസിപ്പാൾ പോളി ജോൺസൺ, വിശ്വാസ പരിശീലന പി.ടി.എ. പ്രസിഡണ്ട് ഷേണോ തട്ടിൽ, വിശ്വാസ പരിശീലകർ, പാരന്റ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close