പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശ്വാസ പരിശീലനദിനം ആഘോഷിച്ചു

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശ്വാസ പരിശീലനദിനം ആഘോഷിച്ചു
പഴുവിൽ : 2025 നവംബർ 30 ഞായറാഴ്ച്ച, വൈകീട്ട് 4:30ന്റെ വിശുദ്ധ കുർബാനക്ക് ശേഷം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിലെ വിശ്വാസ പരിശീലനദിനാഘോഷം, പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വച്ച്, തൃശ്ശൂർ അതിരൂപത വൈസ് ചാൻസിലർ വെരി. റവ. ഫാ. ഷിജോ ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
ഈ സമ്മേളനത്തിൽ വച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും എക്സലൻസ് ഗ്രേസ് അവാർഡ് കരസ്ഥമാക്കിയ പഴുവിൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. കെ.എ. ജോർജ്ജിനെ ആദരിച്ചു.
പഴുവിൽ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, സിസ്റ്റർ ഡെൻസി ഡേവിസ്, കൈക്കാരൻ ആന്റോ ചാലിശ്ശേരി, പഴുവിൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. കെ.എ. ജോർജ്ജ്, വിശ്വാസ പരിശീലന പ്രിൻസിപ്പാൾ പോളി ജോൺസൺ, വിശ്വാസ പരിശീലന പി.ടി.എ. പ്രസിഡണ്ട് ഷേണോ തട്ടിൽ, ജനറൽ കൺവീനർ പൈലി ആന്റണി, സ്റ്റാഫ് സെക്രട്ടറി റിനു ബാബു, സ്കൂൾ ലീഡർ ടി.എസ്. റോസ് വെൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
2024-25 വർഷത്തിൽ വിശ്വാസ പരിശീലന പരീക്ഷകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ, എൻഡോമെന്റിന് അർഹരായവർ, വിശ്വാസ പരിശീലന ക്ലാസുകളിലും തുടർന്ന് നടന്ന ദൈവദർശൻ ക്യാമ്പുകളിലും മുടങ്ങാതെ പങ്കെടുത്തവർ, രാജത്വതിരുനാളിന് വിവിധ കലാപരിപാടികളിൽ വിജയികളായവർ, എന്നിവർക്കുള്ള സമ്മാനദാനവും നടത്തി.
ഇടവകയിലെ ധാരാളം പേർ ആഘോഷങ്ങളിൽ പങ്കെടുത്തു.



