ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

വലപ്പാട് ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു

വലപ്പാട് ഉപജില്ല സ്കൂൾ കായികമേള സമാപിച്ചു.
ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹയർസെക്കൻ്ററി സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനവും നാട്ടിക ഗവ ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ രണ്ടാം സ്ഥാനവും കഴിമ്പ്രം വിപി എം എസ് എൻ ഡി പി സ്കൂൾ മൂന്നാം സ്ഥാനവും നേടി വിജയികളായി
സീനിയർ ജൂനിയർ സബ്ജൂനിയർ വിഭാഗത്തിൽ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് Hss നാണ് ഒന്നാം സ്ഥാനം ‘

യു പി കിഡീസ് വിഭാഗത്തിൽ നാട്ടിക ഈസ്റ്റ് യു പി സ്കൂളും , എൽ പി കിഡീസ് വിഭാഗത്തിൽ കൈപ്പമംഗലം RCUP സ്കൂളും LP മിനി വിഭാഗത്തിൽ തളിക്കുളം SNVUP സ്കൂളും ഒന്നാംസ്ഥാനം നേടി.

സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാന വിതരണവും വലപ്പാട് AEO കെ വി അമ്പിളി നിർവഹിച്ചു വികസനസമിതി ട്രഷറർ ടി വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി വൈസ് ചെയർമാന്മാരായ സി കെ ബിജോയ് ,എ എ ജാഫർ, ജോ കൺവീനർമാരായ എം എ സാദിഖ്, സനീഷ് പി എസ് , കായികമേള കൺവീനർ ശാരിക സജീവൻ , നാട്ടിക GF HSS പ്രിൻസിപ്പാൾ ഷജ്റത്ത്, ഹെഡ്മിസ്ട്രസ് പി വി ഷൈനി എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close