പഴുവിൽ ഫൊറോന മാതൃവേദി ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

പഴുവിൽ ഫൊറോന മാതൃവേദിയുടെ ക്രിസ്തുമസ് ആഘോഷം, ഡിസംബർ 6 ശനിയാഴ്ച്ച, പുത്തൻപീടിക സെന്റ് ആന്റണീസ് ദൈവാലയത്തിൽ വച്ച് നടത്തി.
പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. പുത്തൻപീടിക ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജോഫിൻ അക്കരപ്പറ്റിയെക്കൽ അധ്യക്ഷത വഹിച്ചു. പുത്തൻപീടിക വികാരി റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി അനുമോദന സന്ദേശം നൽകി.
പ്രാർത്ഥനയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. പുത്തൻപീടിക ഇടവക മാതൃവേദി സെക്രട്ടറി ആനി ജോയ് ഏവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു.
പഴുവിൽ ഫൊറോന മാതൃവേദി സെക്രട്ടറി ബീന ജോസ് റിപ്പോർട്ടും, പഴുവിൽ ഫൊറോന മാതൃവേദി പ്രസിഡണ്ട് ഷാലി ഫ്രാൻസിസ് കണക്കും അവതരിപ്പിച്ചു.
പഴുവിൽ ഫൊറോന മാതൃവേദി പ്രസിഡണ്ട് ഷാലി ഫ്രാൻസിസ്, പുത്തൻപീടിക ഇടവക ട്രസ്റ്റി ജോബി ചിറമൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ആലപ്പാട് ഇടവക മാതൃവേദി പ്രസിഡണ്ട് ലിസ്സി വർഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നൽകി.
തുടർന്ന് വിവിധ ഇടവകകളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറി.
ക്രിസ്തുമസ് കരോൾ സോങ്ങ് മത്സരങ്ങളിൽ അന്തിക്കാട് ഇടവക ഒന്നാം സ്ഥാനവും, പുത്തൻപീടിക, ചിറക്കൽ ഇടവകകൾ രണ്ടും, മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ സമ്മാനദാനം നിർവഹിച്ചു.
നാട്ടിക മാതൃവേദി യൂണിറ്റ് പ്രസിഡണ്ട് ബീന ആൻഡ്രൂസ് നന്ദി പ്രകാശിപ്പിച്ചു.



