ശ്രീരാമ പാദ സുവർണ്ണ മുദ്രാ സമർപ്പണം വ്യാഴാഴ്ച

ശ്രീരാമ പാദ സുവർണ്ണ മുദ്രാ സമർപ്പണം വ്യാഴാഴ്ച ‘
തൃപ്രയാർ: ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ഈ വർഷത്തെ ശ്രീരാമ പാദ സുവർണ്ണ മുദ്രാ പുരസ്കാരം കൊമ്പ് വിദ്വാൻ കുമ്മത്ത് രാമൻകുട്ടി നായർക്ക് വ്യാഴാഴ്ച സമർപ്പിക്കും തൃപ്രയാർ ഏകാദശി കലാസാംസ്കാരിക വേദിയിൽ വൈകീട്ട് 5 ന് ചടങ്ങ്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് പ്രൊഫ കലാമണ്ഡലം ബാല സുബ്രഹ്മണ്യൻ അവാർഡ് സമ്മാനിക്കും. ഫിലിം ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്യും.ഏകാദശിയുടെ ഭാഗമായി വാദ്യകലാ ആസ്വാദക സമിതിയുടെ നേതൃത്വത്തിൽ 30 ദിവസം നീണ്ടു നില്ക്കുന്ന വാദ്യോപാസന കിഴക്കേ നടയിൽ നടന്നു വരുന്നു. സിംഗിൽ തായസക ഡബിൾ തായസക ഇടക്ക തായസക എത്തിവയാണ് വാദ്യോപാസനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ചെയർമാർ കെ.എം മോഹന മാരാർ, കൺവീനർ വിനോദ് നടുവത്തേരി, പി.മാധവമേനോൻ, സി പ്രേംകുമാർ എന്നിവർ അറിയിച്ചു. തൃപ്രയാർ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ശ്രീരാമപാദ സുവർണ്ണ മുദ്രാ പുരസ്കാരം നേടിയ കൊമ്പ് വിദ്വാൻ കുമ്മത്ത് രാമൻകുട്ടി നായർ



