ഗ്രാമ വാർത്ത.

തൊഴിലുറപ്പ് പദ്ധതി പേര് മാറ്റം സമരവുമായി തൊഴിലാളികൾ.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ മഹാത്മഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിലും, നിയമങ്ങൾ ദൈനംദിനം മാറ്റങ്ങൾ വരുത്തി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് മഹാത്മ ഗാന്ധിയുടെ ചിത്രങ്ങൾ കയിലേന്തി രാവിലെ 8 മണി മുതൽ 8.30 വരെനിൽപ്പ് സമരം നടത്തി. വാർഡ് മെമ്പർ ആന്റോ തൊറയൻ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു. മാറ്റുമാരായ സജിത സുനിൽ, കിസ്മത്ത് പിയൂസ്, ലില്ലി ജോസ് കൊമ്പൻ, എ ഡി എസ് പ്രസിഡന്റും – തൊഴിലുറപ് തൊഴിലാളിയുമായ വിജയ പ്രകാശൻ, ഗിരിജ കൊടപ്പുള്ളി എന്നിവർ പ്രസംഗിച്ചു. ഇതുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുയാണെങ്കിൽ ശക്തമായ സമരങ്ങൾക്ക് പിന്തുണ നൽകുമെന്നും യോഗം പറഞ്ഞു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close