ഗ്രാമ വാർത്ത.
താന്ന്യം ഗ്രാമപഞ്ചായത്തിലെ എവർഗ്രീൻ റോഡ് നാട്ടിക നിയോജക മണ്ഡലം എം എൽ എ. സി.സി.മുകുന്ദൻ നിർവ്വഹിച്ചു. നിർവഹിച്ചു.

താന്ന്യം.താന്ന്യം ഗ്രാമപഞ്ചായത്തിലെ 6ാം വാർഡിൽ എം എൽ എ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഏവർഗ്രീൻ റോഡിൻ്റെ ഉദ്ഘാടനം നാട്ടിക നിയോജക മണ്ഡലം എം എൽ എ ശ്രീ.സി.സി.മുകുന്ദൻ നിർവ്വഹിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എ.പീതാംബരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് മീന ദേവി സുനിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതി ലക്ഷമി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി.സന്ദീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി.സുരേഷ്, വാർഡ് മെമ്പർ എ.കെ അനിൽകുമാർ, മുൻ മെമ്പർ ഷീജ സദാനന്ദൻ മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.



