ഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം
നവവത്സര ആഘോഷവും പുസ്തക പ്രകാശനവും.

കാട്ടൂർ കലാസദനത്തിൻ്റെ നേതൃത്വത്തിൽ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ്സ് - നവവത്സര ആഘോഷങ്ങൾ, ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ നന്മയെ തിരിച്ചറിയാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇക്കാലത്ത്, തന്നെപ്പോലെ അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച ക്രിസ്തുവിൻ്റെ സന്ദേശം ഈക്രിസ്തുമസ്സ് വേളയിൽ ഏറെ പ്രസക്തമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ മനുഷ്യരേയും ചേർത്തുപിടിച്ചു കൊണ്ട് കാട്ടൂർ കലാസദനം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇതിനോടനുബന്ധിച്ച്, കാട്ടൂർ രാമചന്ദ്രൻ രചിച്ച “ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും ” എന്ന കവിതസമാഹാരം മന്ത്രി പ്രകാശനം ചെയ്തു. കവി ഡോ: സുഭാഷിണി മഹാദേവൻ പുസ്തകം ഏറ്റു വാങ്ങി. ടി. ഗീത ടീച്ചർ അദ്ധ്യക്ഷയായി. ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ:സി .രാവുണ്ണി , പി. കെ കിട്ടൻ , കെ. വി. വിൻസെൻ,റഷീദ് കാറളം, ബാബുരാജ് പൊറത്തുശ്ശേരി, രാധാകൃഷ്ണൻ വെട്ടത്ത്, സി.എഫ്. റോയ്, വി.ആർ. ലിഷോയ്,കാട്ടൂർ രാമചന്ദ്രൻ, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ സംസാരിച്ചു. നിരവധി പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങ് ഡോ:പി.ബി. ഹൃഷികേശൻ ഉദ്ഘാടനം ചെയ്തു. ആൻ്റണി കൈതാരത്ത് അദ്ധ്യക്ഷനായി.
കെ.ദിനേശ് രാജാ , സുരേഷ്കുമാർ,നോമീ കൃഷ്ണ, ശ്രീലതാരാജീവ്, സുവിൻ കയ്പമംഗലം, വിനോദ് വാകയിൽ തുടങ്ങിയവർ കവിതകൾ ആലപിച്ചു.



