ഉത്സവംഗ്രാമ വാർത്ത.
ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രമഹോത്സവത്തിന് കൊടിയേറി .

തൃപ്രയാർ : നാട്ടിക ഇയ്യാനി ശ്രീഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാവിലെ ഗണപതി ഹോമം, പരികലശാഭിഷേ , ബ്രഹ്മകലശാഭിഷേകം , ശ്രീ ഭൂതബലി എന്നിവ നടന്നു . വൈകീട്ട് ദീപാരാധനക്കുശേഷം ഗുരുപദം ആശ്രമത്തിലെ വിവേക് ശാന്തി കൊടിയേറ്റ കർമ്മം നിർവഹിച്ചു . ക്ഷേത്രം പ്രസിഡൻ്റ് ഇ.കെ സുരേഷ് , സെക്രട്ടറി സുരേഷ് ഇയ്യാനി , ഖജാൻജി ഇ.എൻ.ടി സ്നിതീഷ് , ഇ എൻ പ്രദീപ് കുമാർ ‘ രാജു. ജയതിലകൻ. തിലകൻ. രാമകൃഷ്ണൻ. ഡോക്ടർ സുരേഷ്.എന്നിവർ നേതൃത്വം നല്കി. 28 ന് ബുധനാഴ്ചയാണ് ക്ഷേത്ര മഹോത്സവം .



