ഗ്രാമ വാർത്ത.വിദ്യാഭ്യാസം

നവോത്ഥാനം കേരളത്തിലെ ജാതി മായ്ച്ചില്ല,മറച്ചതേയുള്ളു ” – പ്രിയനന്ദനൻ

നവോത്ഥാനം കേരളത്തിലെ ജാതി മായ്ച്ചില്ല,മറച്ചതേയുള്ളു ” – പ്രിയനന്ദനൻ

നാട്ടിക എം.എൽ.എ ശ്രീ സി സി മുകുന്ദന്റെ ജീവചരിത്രം – ‘വിശപ്പും വിവേചനവും’ നാട്ടിക ശ്രീനാരായണ കോളേജിൽ നടന്ന ചടങ്ങിൽ പ്രമുഖ സിനിമാ സംവിധായകൻ ശ്രീ. പ്രിയനന്ദനൻ പ്രകാശനം ചെയ്തു. കേരളത്തിൽ ജാതി വിവേചനം പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളു മനസ്സിനുള്ളിൽ ഇന്നും ജാതി ശക്തമായുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ ദുരനുഭവങ്ങൾ ചിരി മായ്ച്ചു കളഞ്ഞെങ്കിലും മനസ്സിൽ നന്മ സൂക്ഷിക്കുന്ന, എന്നും വ്യവസ്ഥിതിയോട് കലഹിച്ചിട്ടുള്ള പച്ചയായ മനുഷ്യനാണ് സി സി മുകുന്ദൻ. കണ്ണനനയാതെ പൂർവകാലം ഓർക്കാനാവില്ലെന്നും കാലം ഉണക്കാത്ത മുറിവുകളുണ്ടെന്നും മറുപടി പ്രസംഗത്തിൽ എം. എൽ.എ പറഞ്ഞു. ജീവചരിത്രം രചിച്ച ശ്രീ ലാൽ കച്ചില്ലം കീഴാളന്റെ ചരിത്രം പഠനവിഷയമാകുന്നത് യുവതലമുറക്ക് ഊർജമാവുമെന്ന് അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ പ്രൊഫ. സി ടി. അനിത അധ്യക്ഷയായ ചടങ്ങിൽ ഡോ. പി എസ്. ജയ പുസ്തകാവലോകനം നടത്തി. ശ്രീ പി കെ പ്രസന്നൻ, ഡോ. ആര്യ വിശ്വനാഥ്, ഒന്നാം വർഷ ബി. എ. മലയാളം വിദ്യാർത്ഥിനികളായ അനുശ്രീ, അഖില എന്നിവർ തുടർന്നു നടന്ന പുസ്തക ചർച്ചയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close