പാവപ്പെട്ടവർ ഇല്ലാത്ത കേരളം സർക്കാർ പദ്ധതി ഏതെന്നു വ്യക്തമാക്കണം.സി. എ. മുഹമ്മദ് റഷീദ്

പാവപ്പെട്ടവർ ഇല്ലാത്ത കേരളം സർക്കാർ പദ്ധതി ഏതെന്നു വ്യക്തമാക്കണം.
സി. എ. മുഹമ്മദ് റഷീദ്.
വിദ്യാ സമ്പന്നരായ അനേക ലക്ഷം ചെറുപ്പക്കാർ തൊഴിലില്ലായ്‌മ മൂലം കഷ്ടപ്പെടുന്ന കേരളത്തിൽ പാവപ്പെട്ടവരെ ഇല്ലാതാക്കുന്ന പദ്ധതി ഏതെന്നു സർക്കാർ വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ് ആവശ്യപ്പെട്ടു.
തളിക്കുളം ശിഹാബ് തങ്ങൾ റിലീഫ് സെൽ റംസാൻ റിലീഫ് 2026 പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യലിസം നടപ്പാക്കിയ പ്രവാചകനല്ല മുഹമ്മദ് നബി.
പതിനാലു നൂറ്റാണ്ട് മുമ്പ് പ്രവാചകൻ നടപ്പിലാക്കിയ സോഷ്യലിസം കണ്ട് പകർത്തി എഴുതിയ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം അദ്ദേഹം പറഞ്ഞു.
തന്റെ വരുമാനത്തിന്റെ രണ്ട് ശതമാനം കണക്കാക്കി അർഹതപ്പെട്ടവർക്ക് എത്തിക്കുന്ന സക്കാത്ത് സമ്പ്രദായമാണ് യഥാർത്ഥ സോഷ്യലിസം.
പാവപ്പെട്ടവന്റെ ആരോഗ്യം,രോഗ ചികിത്സ, ജീവിത ചിലവുകൾ എല്ലാം ക്രമാതീ തമായി
വർധിക്കുന്ന ഇക്കാലത്ത് സർക്കാരിന്റെ കടലാസ് പദ്ധതികൾക്ക് ജനങ്ങളെ രക്ഷിക്കാൻ ആവില്ല.
കേന്ദ്രം കൊണ്ട് വരുന്ന വൻകിട വികസന പദ്ധതികൾ ഏറ്റെടുത്തു
കമ്മീഷൻ പറ്റുന്ന സർക്കാർ ആണ് ഇന്ന് കേരളം ഭരിക്കുന്നത്..
മോദി സർക്കാർ കൊണ്ട് വന്ന വഖഫ് നിയമത്തിനെതിരെ സമരം ചെയ്ത ഇടതുപക്ഷം കേന്ദ്ര നിയമത്തിന്റെ അതേ മാതൃകയിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചിരിക്കുകയാണ്.
വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാനുള്ള വഖഫ് ബോർഡിൽ കേരള ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തിയിരിക്കുന്നു.
മഹല്ല് മുതവല്ലിമാരുടെ ക്വാട്ടയിൽ സാധാരണ തെരെഞ്ഞെടുപ്പിലൂടെയാണ് മെമ്പർമാർ തെരെഞ്ഞടുക്കപ്പെടാറുള്ളത്.
അത് പോലും പിണറായി സർക്കാർ നിരീശ്വര വാദികളെ കുത്തിനിറച്ചിരിക്കുകയാണ്.
കേന്ദ്രത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ഒരു സർക്കാർ ആയി പിണറായി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു.
ഇതിനെതിരെ സമൂഹം ജാഗ്രത പുലർത്തണം.
അദ്ദേഹം തുടർന്ന് പറഞ്ഞു.
ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാൻ കെ. എ. ഹാറൂൺ റഷീദ് അധ്യക്ഷത വഹിച്ചു.
ഇ.പി.ഖമറുദ്ധീൻ അനുസ്മരണ പ്രഭാഷണം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എ. എസ്. എം. അസ്ഗർ അലി തങ്ങൾ നിർവഹിച്ചു..
സമൂഹത്തിന് വേണ്ടി ജീവിതത്തിന്റെ ഏറിയ പങ്കും ചിലവഴിച്ച നേതാവായിരുന്നു ഖമറുദ്ധീനെന്ന് അദ്ദേഹം അനുസ്മരിച്ചു.
നാട്ടിക നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധി കൾക്ക്
പരിപാടിയിൽ സ്നേഹാദരം നൽകി.
പി. എ. സീതി മാസ്റ്റർ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ബാല സുന്ദരൻ,
കെ. എ. ഷൗക്കത്തലി, കെ. എസ്. റഹ്മത്തുള്ള, കെ. കെ. ഹംസ, വി.കെ. നാസർ, പി. എച്ച്. ഷെഫീഖ് ഹുസൈൻ, ദുബൈ കെ. എം. സി. സി.ജില്ലാ സെക്രട്ടറി വി. യു. മുഹമ്മദ് ഹനീഫ,
മുസ്തഫ
കൊരഞ്ഞിയൂർ, സഹിത സിറാജ്, നസീമ ബഷീർ, റഹ്മത്ത് ഷെമീർ, പി. എ. ഷാജുദ്ധീൻ എന്നിവർ പ്രസംഗിച്ചു..
ഉമർ അഹ്സനി പ്രാർത്ഥനയും, റംസാൻ പ്രഭാഷണവും നടത്തി..
കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വിധേയനാകുന്ന തെങ്ങ് കയറ്റ തൊഴിലാളി ജയൻ ചികിത്സ സഹായ ഫണ്ടിലേക്ക് ആദ്യ ഗഡു നൽകി റംസാൻ റിലീഫ് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു..



