ഉത്സവംഗ്രാമ വാർത്ത.
പുത്തൻപീടിക തോന്നിയകാവ് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ആഘോഷിച്ചു. പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിലുള്ള മേളത്തിൻ്റെ അകമ്പടിയോടെ പൂരം എഴുന്നള്ളിപ്പ് നടന്നു. അന്തിക്കാട് ദേവസ്വം ഓഫീസർ കെ എൻ ബാബുരാജ്, രക്ഷാധികാരി അഡ്വ.എ യു രഘുരാമൻ പണിക്കർ ,സെക്രട്ടറി രാധ ബിജു, പ്രസിഡൻ്റ് എം ബി ദിനിൽ കുമാർ എന്നിവർ നേതൃത്വം വഹിച്ചു.




