കാർഷികംഗ്രാമ വാർത്ത.സാഹിത്യം-കലാ-കായികം

നാട്ടിക ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ്. വൈസ് പ്രസിഡണ്ട് കെ.എ ഷൌക്കത്തലി.അവതരിപ്പിച്ചു.

ഭവന നിർമ്മാണത്തിനും കടലോര-കായലോര ടൂറിസം വികസനത്തിനും മുൻഗണന നൽകി നാട്ടിക ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് കെ.എ ഷൌക്കത്തലി അവതരിപ്പിച്ചു.. ഷൌക്കത്തലി. അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബഡ്ജറ്റ് ആണ്.പ്രസിഡണ്ട് പി.വിനു ആമുഖ പ്രഭാഷണം നടത്തി. 47,72,86,805 രൂപ വരവും 46,93,37,105 രൂപ ചെലവും, 79,49,700 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. വിദ്യാഭ്യാസത്തിനും റോഡ് നിർമ്മാണം, ആരോഗ്യം തുടങ്ങിയ മേഖലയിലേക്കും പ്രധാന്യം നൽകിയിട്ടുണ്ട്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശ്രീമതി. സുബില പ്രസാദ്, ശ്രീ. പി.എം. സിദ്ദീഖ്, മെമ്പർമാരായ ശ്രീ. ടി.സി. ഉണ്ണികൃഷ്ണൻ, ശ്രീമതി. സജിനി ഉണ്യാരംപുരക്കൽ, ശ്രീമതി. രജനി ബാബു സെക്രട്ടറി ഹേമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close