വലപ്പാട്ഗ്രാമപഞ്ചായത്ത്.കുംഭവിത്ത്മേള. 2026 ആരംഭിച്ചു.

വലപ്പാട് ചന്തപ്പടി കഴിമ്പ്രം വിജയൻ സ്മാരക ഓപ്പൺ സ്റ്റേജിന് മുൻവശത്ത് കുംഭ വിത്ത് മേള ആരംഭിച്ചു.
വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഗേളി ഷാജിയുടെ അധ്യക്ഷതയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ മോഹനൻ പി കെ കുംഭവിത്തു മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അമൽ ടി പ്രേമൻ, വലപ്പാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷജിത്ത് പി എസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുമേഷ് പാനാട്ടിൽ, വലപ്പാട് പഞ്ചായത്ത് മെമ്പർ അനിതഭായ് തൃദീപ് കുമാർ, വലപ്പാട് കൃഷി ഓഫീസർ ലക്ഷ്മി കെ. മോഹൻ എന്നിവർ സംസാരിച്ചു.
തളിക്കുളം കൃഷിശ്രീ സെൻറർ, ഇക്കോഷോപ്പ്, കുടുംബശ്രീ, കൃഷിക്കൂട്ടങ്ങൾ, സംരംഭകർ, കുടുബശ്രീ, കൂൺ കർഷകർ എന്നിവരുടെ ഉൽപ്പന്നങ്ങളായ വിത്ത്/ നടീൽ വസ്തുക്കൾ, പച്ചക്കറി തൈകൾ, ജൈവവളം, ജൈവ കീടനാശിനി, കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, എന്നിവയുടെ വില്പനയും
പരമ്പരാഗത വിത്തിനങ്ങളുടെയും ഭക്ഷ്യയോഗ്യമായ കിഴങ്ങുകളുടെയും പ്രദർശനം, കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ്, വെള്ളാങ്കലൂർ കർഷകർ വിനോദ് എടവനയുടെ കിഴങ്ങുകളുടെ പ്രദർശനം എന്നിവ ഒരുക്കിയിട്ടുണ്ട്..
ഉദ്ഘാടന ശേഷം കർഷക സംരഭകരുടെ സംഗമവും തുടർന്ന് കർഷകരുടെ കലാപരിപാടികളും കുംഭ വിത്തു മേളയുടെ ഭാഗമായി.



