ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികം.നാട്ടിക ഗ്രാമപഞ്ചായത്ത് ജൂബിലി മന്ദിരം ഹാളിൽ വിപുലമായി ആഘോഷിച്ചു.

https://chat.whatsapp.com/KdRT48iBmq6L93Nn9D9PZt?mode=gi_t
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികം നാട്ടിക ഗ്രാമപഞ്ചായത്ത് ജൂബിലി മന്ദിരം ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു.രക്ഷാധികാരി ( റിട്ട. ആർ .ഡി . ഒ ) ടി കെ ഷണ്മുഖൻ പതാക ഉയർത്തി.ആക്ട്സ് ബ്രാഞ്ച് പ്രസിഡണ്ട് പി. വിനുവിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി എം കെ വർഗീസ് ഉദ്ഘാടനം ചെയ്തു. ഈ ആഘോഷവേളയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പഠനത്തിനായി മരണശേഷം ആക്ട്സ് അംഗങ്ങളുടെയും , കുടുംബാംഗങ്ങളുടെയും , അഭ്യുദയകാംക്ഷികളുടെയും മൃതദേഹം നൽകുന്നതിനുള്ള സമ്മതപത്രം അനാട്ടമി ഡിപ്പാർട്ട്മെൻറ് ഹെഡ് പ്രൊഫസർ ഡോക്ടർ ഉഷ കെ കെ ഏറ്റുവാങ്ങി. നേത്രദാന സമ്മതപത്രം അഡ്വക്കേറ്റ് ജോയ് സ്വീകരിച്ചു. പുതിയ മെമ്പർമാരുടെ മെമ്പർഷിപ്പ് വിതരണവും നടത്തി.
ബ്രാഞ്ച് സെക്രട്ടറി സന്തോഷ് മാടക്കായി ചടങ്ങിന് സ്വാഗതം ആശംസിച്ചു. തൃത്തല്ലൂർ ഹെൽത്ത് സൂപ്പർവൈസർ ടി പി ഹനീഷ് കുമാർ, റിട്ടയേർഡ് സാമൂഹ്യ നീതി വകുപ്പ് ജോയിൻ്റ് ഡയറക്ടർ ശ്രീദേവി കരുണാകരൻ, ബ്രാഞ്ച് രക്ഷാധികാരി റിട്ട. ആർ ആർ ഡി ഒ ഷണ്മുഖൻ ടി കെ, ട്രഷറർ പി. മാധവമേനോൻ, തൃശ്ശൂർ ബ്രാഞ്ച് പ്രസിഡൻറ് ധനഞ്ജയൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.13 പേരുടെ ബോഡി ഡൊണേഷൻ സമ്മത പത്രവും 27 പേരുടെ നേത്രദാന സമ്മത പത്രവും കൈമാറി. ജോ: സെക്രട്ടറി പി ആർ പ്രേമലാൽ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



