ഗ്രാമ വാർത്ത.വിദ്യാഭ്യാസംസാഹിത്യം-കലാ-കായികം

വ്യവസായാധിഷ്ഠിതമായ ഗവേഷണവും പഠനവും അത്യന്താപേക്ഷിതം. വി. പി. നന്ദകുമാർ.

നാട്ടിക: ശ്രീനാരായണ കോളേജ് നാട്ടികയുടെ 2026-27 അധ്യയന വർഷത്തെ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായുള്ള ‘ആരോഹൺ’ വിദ്യാർത്ഥി ഇൻഡക്ഷൻ പരിപാടി മണപ്പുറം ഫിനാൻസ് ഡയറക്ടർ ശ്രീ. വി. പി. നന്ദകുമാർ ഉൽഘാടനം ചെയ്തു.

ഒറ്റ ശാഖയിൽ പ്രവർത്തിച്ചിരുന്ന കുടുംബ സംരംഭത്തെ രാജ്യത്തെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായി വളർത്തിയെടുത്ത വ്യവസായ പ്രമുഖനായ വി. പി. നന്ദകുമാർ കോളേജിലെ പൂർവവിദ്യാർത്ഥിയാണ്. രാജ്യത്തുടനീളമുള്ള 5351ശാഖകളിലൂടെ പ്രവർത്തിക്കുന്ന മണപ്പുറം ഫിനാൻസ് വൈവിധ്യമാർന്ന ധനകാര്യ സേവന സ്ഥാപനമായി ഉയർന്നതിന്റെ നാൾവഴികളും എങ്ങനെ പരാജയങ്ങളെ അവസരങ്ങളാക്കി മാറ്റിയെന്നുമുള്ള കാര്യങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ മണപ്പുറം ഫൗണ്ടേഷനിലൂടെ ശ്രദ്ധേയമായ സേവന പ്രവർത്തനങ്ങളും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
തുടർന്നു നടന്ന സെഷനിൽ പ്രശസ്ത ലൈഫ് സ്കിൽസ് ട്രെയിനറും ബിസിനസ് കോച്ചും സ്ട്രാറ്റജിസ്റ്റുമായ ജെ.സി. വിജിഷ് ആർ. നായർ മോട്ടിവേഷൻ ക്ലാസ്’ നയിച്ചു. കോർപ്പറേറ്റ് രംഗത്തും സംരംഭകത്വ പരിശീലന മേഖലയിലും രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം നേതൃത്വപാടവം, ആശയവിനിമയം, വൈകാരിക ബുദ്ധി, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു.

വിദ്യാർത്ഥികളുടെ അക്കാദമിക ജീവിതത്തിന് ആത്മവിശ്വാസവും ദിശാബോധവും പകരുക എന്നലക്ഷ്യത്തോടെ യാണ് “ആരോഹൺ” സംഘടിപ്പിച്ചത്. തീരദേശ മേഖലയിലെ ആദ്യകാല ഡെന്റൽ സർജനും പൂർവവിദ്യാർത്ഥിയുമായ ഡോ. ജോർജ് 1970 കളിലെ കലാലയത്തെ അനുസ്മരിച്ചു.
പ്രിൻസിപ്പൽ പ്രൊഫ. അനിത സി. ടി. അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ശ്രീല കൃഷ്ണൻ, കോളേജ് ഡെവലപ്മെന്റ് ഓഫീസർ പ്രൊഫ. ജയ പി. എസ്., ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ പ്രൊഫ. ശങ്കരൻ കെ. കെ., ദിവ്യ കെ. ഡി., അനില ബാലൻ, ഡോ. രഞ്ജിനി ആർ. വർമ്മ, മണപ്പുറം ഫിനാൻസ് പി. ആർ. ഒ. അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close