ഗ്രാമ വാർത്ത.

തൃപ്രയാറിൽ നിന്നും അപൂർവ ഇനം മരപ്പട്ടിയെ പിടികൂടി

തൃപ്രയാർ – തൃപ്രയാർ സെന്ററിൽ നിന്ന് ആൽബിനോ എന്ന അപൂർവ ഇനത്തിൽപ്പെട്ട കറുപ്പും വെളുപ്പും നിറമുള്ള മരപ്പട്ടിയെ പിടികൂടി.തൃപ്രയാർ സെന്ററിൽ വൈമാളിന് ഓപ്പോസിറ്റ് രാവിലെ മുതൽ കടകളുടെ ഇടയിലൂടെ ഓടി നടന്ന് ബിൽഡിങ്ങിന്റെ സൈഡിൽ ചുമരിൽ എസി യുടെ മുകളിൽ കയറി ഇരിക്കുകയായിരിന്നു.തുടർന്ന് നാട്ടിക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു ഫോറെസ്റ്റ് ഉദ്യോഗസ്ഥരെ വിളിച് അറിയിക്കുകയും തുടർന്ന് മാന്നാമങ്കലത്തെ ഫോറെസ്റ്റ് സ്നേക് വാചർ ടൈറ്റസ് വന്നു മരപ്പട്ടിയെ പിടികൂടി മാന്നാമങ്കലത്തെ ഫോറെസ്റ്റ് ഓഫീസിലേക്ക് കൊണ്ട് പോയി.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വിനു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം.സിദ്ദിഖ്, മെമ്പർമാരായ സിന്ധു സിദ്ധപ്രസാദ് ,നിഷ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിധാരായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close